കുണ്ടറ: കല്ലടയാറ്റിൽ ജലനിരപ്പുയർന്നതോടെ മൺറോതുരുത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളംകയറി. ഒരുവീട് പൂർണ്ണമായും ഒരുവീട് ഭാഗികമായും തകർന്നു. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിലും നടപ്പാതകളിലും വെള്ളംകയറി. പട്ടംതുരുത്ത് പടിഞ്ഞാറ് ലക്ഷംവീട് കോളനിയിൽ സുനിൽ ഭവനിൽ സുമാംഗിയുടെ വീടാണ് പൂർണ്ണമായും തകർന്നത്. കിടപ്രം വടക്ക് വടക്കേമാട്ടേൽ ലീലയുടെ വീട് ഭാഗികമായി തകർന്നു.