പരവൂർ: പരവൂർ ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ സ്മൃതി ദിനാചരണം നടന്നു. സ്റ്റേഷൻ വളപ്പിൽ ഒരുക്കിയ സ്മൃതി മണ്ഡപത്തിൽ സബ് ഇൻസ്പെക്ടർ വി. ജയകുമാർ, റിട്ട. സബ് ഇൻസ്പെക്ടർ രവീന്ദ്ര കുറുപ്പ്, ജനമൈത്രി സമിതിയംഗം നന്ദനം സാബു, പൊലീസ് ഉദ്യോഗസ്ഥർ, എസ്.പി.സി കേഡറ്റുകൾ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി. തുടർന്ന് ടൗണിൽ എസ്.പി.സി കേഡറ്റുകളുടെ റാലിയും സംഘടിപ്പിച്ചു.