ആയൂർ: പൊതുവിദ്യാഭ്യാസ രംഗത്ത് നൂതനമാൃകയായി മാറുകയാണ് നാഷണൽ സർവീസ് സ്‌കീം യൂണിറ്റുകളെന്ന് മന്ത്രി കെ. രാജു പറഞ്ഞു. ആയൂർ ജവഹർ ഹയർസെക്കൻഡറി സ്‌കൂളിൽ എൻ.എസ്.എസ് യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗ്രാമങ്ങളെ ഹരിതാഭമാക്കുവാനായി എൻ.എസ്.എസ് യൂണിറ്റുകൾ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. സ്‌കൂൾ പരിസരങ്ങൾ ഹരിതാഭമാക്കുവാനാവശ്യമായ വൃക്ഷത്തൈകൾ സൗജന്യമായി നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങിൽ ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം കോ ഒാർഡിനേറ്റർ ജേക്കബ് ജോൺ സന്ദേശം നൽകി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്യോതി വിശ്വനാഥ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്. അജയകുമാർ, ഷിബു, സ്‌കൂൾ പ്രിൻസിപ്പൽ സക്കറിയ.ടി.പി, പ്രഥമാദ്ധ്യാപികമാരായ പി. ഓമന അമ്മ, മണിമേഘല, സീനിയർ അസിസ്റ്റന്റ് ജി. അമ്പിളി, പഞ്ചായത്ത് അംഗം വിദ്യാ ബിജു, പി.ടി.എ പ്രസിഡന്റ് എസ്. നിസാം തുടങ്ങിയവർ സംസാരിച്ചു.