ശാസ്താംകോട്ട: കുന്നത്തൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും മൈനാഗപ്പള്ളി പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്തുതല ലീഗൽ സർവീസ് ക്ലിനിക്കും നിയമബോധവൽക്കരണ ക്ലാസും നടത്തി. ശാസ്താംകോട്ട മുൻസിഫ് മജിസ്ട്രേറ്റും താലൂക്ക് ലീഗൽ സർവീസസ് ക്ലിനിക്കൽ ചെയർമാനുമായ ടി.വി. ബിജു ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബി. രാഘുനാഥൻ പിള്ള സ്വാഗതം പറഞ്ഞു. ബാർ അസോസിയേഷൻ പ്രസിഡന്റ് പ്രസാദ് , അഡ്വക്കേറ്റുമാരായ പ്രകാശ്, നൗഷാദ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തകുമാരി തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിൽ ലഭിക്കുന്ന പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിനായി പുതിയ ഒാഫീസ് പഞ്ചായത്തിൽ ആരംഭിച്ചു. എല്ലാ ബുധനാഴ്ചയും രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് ക്ലിനിക്കിന്റെ പ്രവർത്തനം . പഞ്ചായത്തിൽ ലഭിക്കുന്ന പരാതിയിൽ പരിഹരിക്കാനാവാത്തവ ക്ലിനിക്കിൽ വച്ച് പരിഹരിക്കും. ഇതിനായായി ഒമ്പത് പി.എൽ വി. പ്രവർത്തകരെ തിരഞ്ഞെടുത്തു. അഡ്വ. നൗഷാദിനാണ് ക്ലിനിക്കിന്റെ ചാർജ്.