കൊല്ലം: എസ്.എൻ.ഡി.പി യോഗം 3258-ാം നമ്പർ ടൗൺ സെൻട്രൽ ശാഖയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. ലയൺസ് ക്ളബ് ഹാളിൽ നടന്ന ചടങ്ങ് കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, യോഗം കൗൺസിലർ പി. സുന്ദരൻ, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, ജി.ഡി. രാജേഷ് എന്നിവർ സംസാരിച്ചു. എൻ. ജോയ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ പുത്തൻപറമ്പിൽ സ്വാഗതവും കെ. വിജയദാസ് നന്ദിയും പറഞ്ഞു.