kpms
കെ.പി.എം.എസ് ദക്ഷിണമേഖലാ യോഗം ജനറൽ സെക്രട്ടറി തുറവൂർ സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ സംവരണമുൾപ്പെടെ പട്ടിക വിഭാഗം ജനതയെ ബാധിക്കുന്ന വിഷയങ്ങളിൽ കൊടിയുടെ നിറം നോക്കാതെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി തുറവൂർ സുരേഷ് പറഞ്ഞു. സംഘടനയുടെ ദക്ഷിണമേഖലാ സമ്മേളനം കൊല്ലം ടി.എം. വർഗീസ് മെമ്മോറിയൽ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന പ്രസിഡന്റ് വി.സി. ശിവരാജൻ അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് കെ. ബിന്ദു, സെക്രട്ടറി കെ.എ. തങ്കപ്പൻ, വൈസ് പ്രസിഡന്റ് കെ.കെ. അർജുനൻ, അസിസ്റ്റന്റ് സെക്രട്ടറി എം.ടി. മോഹനൻ, കൈതക്കോട് ശശിധരൻ, രാജു തിരുമുല്ലവാരം, ഉഷാലയം ശിവരാജൻ തുടങ്ങിയവർ സംസാരിച്ചു.