ഓയൂർ: റോഡുവിളയിൽ ജംഗ്ഷന് സമീപത്തെ ഹോട്ടലിൽ കയിറി ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ ഹോട്ടലുടമയെ മാരകായുധം കാട്ടി ഭീഷണിപ്പെടുത്തുകയും ഹോട്ടൽ അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ. കാരാളികോണം ഇലവിൻമൂട്ടിൽ മേവറത്തുവീട്ടിൽ ഷംനാദിനെയാണ് (25 ) പൂയപ്പളളി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 30നാണ് സംഭവം. ഇയാൾക്കൊപ്പമുണ്ടായിരുന്ന കാരാളികോണം സ്വദേശി നിഷാദിനെ (35) നേരത്തേ പിടികൂടിയിരുന്നു. പ്രതിയെ കോടയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.