ശാസ്താംകോട്ട: ഗ്രാമോദ്ധാരണ ഗ്രന്ഥശാലയുടെ പുതിയ കെട്ടിടം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിർമ്മിച്ചത്. ഗ്രന്ഥശാല പ്രസിഡന്റ് ശാസ്താംകോട്ട സുധീർ അദ്ധ്യക്ഷത വഹിച്ചു. ഡോ. സി. ഉണ്ണിക്കൃഷ്ണൻ, ഡി. സുകേശൻ, എസ് . ശിവകുമാർ, അനില, മുഖത്തല ജി. അയ്യപ്പൻ പിള്ള ., ഡോ. ആർ. അരുൺ കുമൾ , ബിജു പി. ആർ തുടങ്ങിയവർ സംസാരിച്ചു.