navas
നിർമ്മൽ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഐ. ഷിഹാബ് നിർവഹിക്കുന്നു

ശാസ്താംകോട്ട : സമഗ്ര മാലിന്യ പരിപാലനം എന്ന ലക്ഷ്യം മുൻനിറുത്തി ശാസ്താംകോട്ട പഞ്ചായത്ത് നടപ്പാക്കുന്ന നിർമ്മല ഗ്രാമം പദ്ധതിക്ക് തുടക്കമായി . ഗ്രാമ പഞ്ചായത്തും ശുചിത്വ മിഷനും ഹരിത കേരളം മിഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ടൗണിൽ നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ഐ. നൗഷാദ് ഉദ്ഘാടനം ചെയ്തു. ഭവനങ്ങളിലും കടകളിലും ഹരിത കർമ്മ സേന അംഗങ്ങൾ എത്തി മാലിന്യം വേർതിരിച്ചു സംസ്കരിക്കുന്നതാണ് പദ്ധതി. പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്ററാണ് സാങ്കേതിക സഹായം നൽകുന്നത്. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ആർ. കൃഷ്ണകുമാർ , ടി. ആർ. ബീന, വാർഡ് അംഗം എസ്. ദിലീപ്കുമാർ, സെക്രട്ടറി ആർ. രാജനാചാരി , വ്യാപാരി വ്യവസായി ഏകോപന സമിതി യുണിറ്റ് സെക്രട്ടറി നിസാം തുടങ്ങിയവർ സംസാരിച്ചു.