കൊല്ലം: എൻ.എസ്. സഹകരണ ആശുപത്രിയിൽ രോഗികൾക്ക് കൂടുതൽ സൗകര്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായി പുതിയ പേവാർഡ് ബ്ലോക്ക് പ്രവർത്തനം ആരംഭിച്ചു. ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രി ഭരണസമിതി അംഗങ്ങളായ സി. ബാൾഡുവിൻ, കെ. ഓമനക്കുട്ടൻ, സെക്രട്ടറി ഇൻ ചാർജ് പി. ഷിബു, മെഡിക്കൽ സൂപ്രണ്ട് ഡോ. ടി.ആർ. ചന്ദ്രമോഹൻ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഡി. ശ്രീകുമാർ, സീനിയർ ഫിസിഷ്യൻമാരായ ഡോ. അബ്ദുൾ ലത്തീഫ്, ഡോ. ചെറിയാൻ കെ. കുരുവിള, ഡോ. അമീൻ ആസാദ്, ഡോ. സോണിയ എന്നിവർ സംസാരിച്ചു.