കൊല്ലം: ഡിസംബർ ഡിസംബർ 27, 28, 29 തീയതികളിൽ കൊല്ലത്ത് നടക്കുന്ന ഐ.ഐ.ടി.യു.സിയുടെ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണയോഗം കൊല്ലം ശ്രീകണ്ഠൻനായർ സ്മാരക ഹാളിൽ ചേർന്നു.
എൻ. ഓമനക്കുട്ടൻ, പിറവന്തൂർ ഗോപാലകൃഷ്ണൻ, എ.കെ. ശ്രീഹരി (രക്ഷാധികാരികൾ), എ. ജയിംസ് (ചെയർമാൻ), മാത്യു പണിക്കർ, എൻ. ടെന്നിസൺ, പഴങ്ങാലം ബദറുദ്ദീൻ, ഷൈല ജെ. ജോൺ (വൈസ് ചെയർമാൻ), എസ്. രാധാകൃഷ്ണൻ (കൺവീനർ), ബി. വിനോദ്, ബി. രാമചന്ദ്രൻ, ജി. ധ്രുവകുമാർ (ജോ. കൺവീനർമാർ) എന്നിവർ ഭാരവാഹികളായ 150 അംഗ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.
എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം റിട്ട. ഡെപ്യൂട്ടി ലേബർ കമ്മിഷണർ എൻ. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. എസ്.യു.സി.ഐ (സി) ജില്ലാ സെക്രട്ടറി ഷൈലജ കെ. ജോൺ, ജനകീയ പ്രതിരോധസമിതി ജില്ലാ പ്രസിഡന്റ് എ. ജയിംസ്, ബ്രേക് ത്രൂ സയൻസ് സൊസൈറ്റി പ്രസിഡന്റ് എൻ. ടെന്നിസൺ, കുണ്ടറ പൗരസമിതി പ്രസിഡന്റ് മാത്യു പണിക്കർ, പഴങ്ങാലം ബദറുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ സ്വാഗതവും ജോ. സെക്രട്ടറി ബി. രാമചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.