1
സുധീഷ്

എഴുകോൺ: യുവതി തൂങ്ങി മരിച്ച കേസിൽ ഭർത്താവിനെ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തു. എഴുകോൺ പുളിയറ പുന്നവിള വീട്ടിൽ സുധീഷാണ് (30) പ്രതി. ഭാര്യ കീർത്തന ദേവിയെ സെപ്റ്റംബർ 3ന് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മറ്റൊരു പെൺകുട്ടിയുമായി സുധീഷിനുണ്ടായിരുന്ന അടുപ്പം കുടുംബ കലഹത്തിന് കാരണമായതായി കത്തിൽ എഴുതിയിരുന്നു. പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിനിടെ ആറന്മുളയിൽ വച്ചു പരിചയപ്പെട്ട ഇടുക്കി സ്വദേശിയായ പെൺകുട്ടിയുമായുണ്ടായ അടുപ്പമാണ് കുടുംബപ്രശ്നങ്ങൾക്കും ആത്മഹത്യയ്ക്കും വഴിതെളിച്ചതെന്ന് പൊലീസ് പറഞ്ഞു. സുധീഷും തിരുവനന്തപുരം സ്വദേശി കീർത്തനയും പ്രണയിച്ചാണ് വിവാഹിതരായത്. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ സുധീഷിനെ റിമാൻഡ്‌ ചെയ്തു.