പുനലൂർ: തെന്മല പരപ്പാർ അണക്കെട്ടിൽ നിന്നുള്ള വൈദ്യുതി ഉൽപ്പാദനം രണ്ട് മണിക്കൂറാക്കി കുറച്ചു.യന്ത്രത്തിലെ ലീഫ് ഒടിഞ്ഞു പോയെന്ന സംശയത്തെ തുടർന്നു പരിശോധനകൾ നടത്തി. അണക്കെട്ടിൽ നിന്നും യന്ത്രത്തിലേക്ക് വെള്ളം ഒഴുക്കി വിടുന്ന കൂറ്റൻ കുഴലുകളിലാണ് മുങ്ങൽ വിദഗ്ദ്ധരുടെ സഹായത്തോടെ പരിശോധനകൾ നടത്തിയത്. എന്നാൽ കാര്യമായ തകരാറുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് അധികൃതർ അറിയിച്ചു. ഇന്ന് മുതൽ പൂർണ്ണ തോതിൽ ഉൽപ്പാദിപ്പിക്കും. പവർ ഹൗസിലെ രണ്ട് ജനറേറ്ററുകൾ ദിവസവും 15 മെഗാവാട്ട് വൈദ്യുതിയായിരുന്നു നേരത്തെ ഉൽപ്പാദിപ്പിച്ചിരുന്നത്.ഇതിൽ ഒരു ജനറേറ്റർ വാർഷിക അറ്റ കുറ്റപണികൾക്കായി നിറുത്തിവച്ചിരിക്കുകയാണ്. ശേഷിക്കുന്ന ഒരു ജനറേറ്റർ വഴി ആയിരുന്നു പൂർണ്ണ തോതിൽ വൈദ്യുതി ഉൽപ്പാദിപ്പിച്ചിരുന്നത്