കൊല്ലം: വൈദ്യുതി ബോർഡിലെ കോൺഗ്രസ് ആഭിമുഖ്യമുളള സംഘടനയായ കേരള പവർ ബോർഡ് ഓഫീസേഴ്സ് ഫെഡറേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറി കൊല്ലം, പോളയത്തോട്, അലയൻസൻ നഗർ,ആർ.ജി. ഭവനിൽ ആർ. ചന്ദ്രചൂഡൻ നായർ (70) നിര്യാതനായി. ഇന്നു രാവിലെ 10 മണിക്ക് കൊല്ലം ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസിൽ പൊതുദർശനത്തിന് വെയ്ക്കും.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പോളയത്തോട് ശ്മശാനത്തിൽ.
കെ.പി.ഒ.ബി സ്ഥാപക പ്രസിഡന്റാണ്.അസി.എക്സി. എൻജിനീയറായാണ് വിരമിച്ചത്. കൊല്ലം ഡി.സി.സി അംഗമായിരുന്നു. 2011 - 2013 വരെ ഐ.എൻ.റ്റി.യു.സി സംസ്ഥാന സെക്രട്ടറിയായിരുന്നു. 16 വർഷം പവർ ബോർഡ് ഓഫീസേഴ്സ് ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു. റഗുലേറ്ററി കമ്മിഷന്റെ ഉപദേശകസമിതിയംഗം, കെ.പി.സി.സി സാംസ്കാരിക സംഘടനയായ സംസ്കാരസാഹിതിയുടെ സംസ്ഥാന കമ്മിറ്റി അംഗം, ഇരവിപുരം ഗോകുലാശ്രമം പ്രസിഡന്റ്, പോളയത്തോട് മുറിച്ചാലുംമൂട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സെക്രട്ടറി, അലയൻസൻ നഗർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. കവിയും സാമൂഹ്യപ്രവർത്തകനുമാണ്. ഭാര്യ: ജി. ശാന്തമ്മ. മക്കൾ: സി.എസ് ബിന്ദു (അദ്ധ്യാപിക ചെന്നൈ), സി.എസ് ബിനി (മാദ്ധ്യമ പ്രവർത്തക, തിരുവനന്തപുരം). മരുമക്കൾ: ബിജോയി (എൻജിനീയർ), ബി. പ്രേംരാജ് (ചീഫ് മാനേജർ കാനറാ ബാങ്ക് പേട്ട).