photo
കശുഅണ്ടി തൊഴിലാളി കൗൺസിൽ വാർഷിക സമ്മേളനം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കശുഅണ്ടി തൊഴിലാളി കൗൺസിൽ (എ.ഐ.ടി.യു.സി) കരുനാഗപ്പള്ളി താലൂക്ക് വാർഷിക സമ്മേളനം പുത്തൻതെരുവ് അൽസെയ്ദ് എൽ.പി സ്കൂളിൽ കൂടി. സമ്മേളനം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആർ. സോമൻപിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. സുഗതൻ പ്രവർത്തന റിപ്പോ‌ർട്ട് അവതരിപ്പിച്ചു. കശുഅണ്ടി തൊഴിലാളി കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജി. ലാലു, ജില്ലാ സെക്രട്ടറി ജി. ബാബു, ഗോപൂകൃഷ്ണൻ, ജെ. ജയകൃഷ്ണപിള്ള, കെ.പി. വിശ്വവത്സലൻ, എം.കെ. ചിത്രഭാനു, എ. നാസർ, ആർ. രവീന്ദ്രൻപിള്ള, കെ. മുരളീധരൻ, കാത്തുങ്ങൽ നിസാർ തുടങ്ങിയവർ പ്രസംഗിച്ചു. പുതിയകാവിൽ വർഷങ്ങളായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഡിസ്പൻസറി പുത്തൻതെരുവുൽ പുതുതായി നിർമ്മിച്ച ബഹുനില മന്ദിരത്തിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന പ്രമേയം സമ്മേളനം പാസാക്കി. കെ.വി. വിശ്വത്സലൻ (പ്രസിഡന്റ്), അഡ്വ. അനിൽ എസ്. കല്ലേലിഭാഗം (വർക്കിംഗ് പ്രസിഡന്റ്), പി.കെ. വാസുദേവൻ ( വൈസ് പ്രസിഡന്റ്), വി. സുഗതൻ (സെക്രട്ടറി), എം.കെ. ചിത്രഭാനു (ജോ. സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.