കരുനാഗപ്പള്ളി: പൊലീസ് സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി തെക്കുംഭാഗം പൊലീസ് സ്റ്റേഷനിൽ പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് 100 ഓളം പേർ പങ്കെടുത്ത സൈക്കിൾ റാലിയും സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം, രക്തഗ്രൂപ്പ് നിർണയ ക്യാമ്പ് എന്നിവയും നടന്നു. പൊലീസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ്ഖാൻ, എസ്.ഐ മാരായ സുജാതൻപിള്ള, രാജേന്ദ്രൻ , ബഷീർകുഞ്ഞ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. സർവീസിൽ നിന്ന് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥർ, ജനമൈത്രി അംഗങ്ങൾ, സ്റ്റുഡന്റ്സ് പൊലീസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.