ഓച്ചിറ: മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ ഗാന്ധി പ്രതിമ സ്ഥാപിച്ചു. സ്വാതന്ത്ര്യസമരസേനാനി മരങ്ങാട്ട് പത്മനാഭൻ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. മജീദ്, വൈസ് പ്രസിഡന്റ് ശ്രീദേവി മോഹനൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജയശ്രീ, കെ. സുധർമ്മ, അൻസാർ മലബാർ, എൻ. കൃഷ്ണകുമാർ. ബിജു പാഞ്ചജന്യം, ശ്രീദേവി ചെറുതിട്ട, ബിൻസി രഘുനാഥ്, റിച്ചു രാഘവൻ, ആർ.കെ. ദീപ, ഷെർളി ശ്രീകുമാർ, ബി.ഡി.ഒ സലില എന്നിവർ പങ്കെടുത്തു. വവ്വാക്കാവിൽ നിന്നാരംഭിച്ച വിളംബര റാലിയിൽ വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് ഗ്രിഗോറിയോസ് സെൻട്രൽ സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ബ്ലോക്ക് ഓഫീസ് ജീവനക്കാർ, അംഗൻവാടി ജീവനക്കാർ, മഹിളാ പ്രഥാൻ ഏജന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.