പുനലൂർ: ഉറുകുന്ന് സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗവും അംഗങ്ങളുടെ മക്കൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും നടന്നു. ബാങ്ക് പ്രസിഡന്റ് അഡ്വ. എൻ.ജെ. രാജൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തെന്മല ഗോപകുമാർ, ബാങ്ക് സെക്രട്ടറി എം.ഡി. ഷേർളി, ഡയറക്ടർമാരായ ഷിഹാബുദ്ദീൻ, സിബിൽ ബാബു, രാജി ഹരിദാസ്, ബാബു, പുഷ്പരാജൻ, താജുന്നീസ, ഷീലാ മോഹൻ, പുഷ്പാരജൻ, സെയ്ദുമുഹമ്മദ്, സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.