പുനലൂർ: വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ പുനലൂർ ഉപജില്ലാ സാഹിത്യ ശില്പശാല 25ന് രാവിലെ 10ന് മണിയാർ ഗവ. യു.പി സ്കൂളിൽ നടക്കും. പുനലൂർ എ.ഇ.ഒ ആർ. ഉണ്ണിക്കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ ശില്പശാല ഉദ്ഘാടനം ചെയ്യും. നഗരസഭാ കൗൺസിലർമാരായ സാബു അലക്സ്, സിന്ധു ബൈജു, പുനലൂർ ഡി.ഇ.ഒ എ. വിജയമ്മ, ബി.പി.ഒ കെ. മായ, പി.ടി.എ പ്രസിഡന്റ് എം. സുദർശനൻ, കോ- ഓർഡിനേറ്റർ ആർ. സിന്ധു, പ്രഥമാദ്ധ്യാപകൻ സി. ജയപ്രകാശ് തുടങ്ങിയവർ സംസാരിക്കും. തുടർന്ന് എൽ.പി വിഭാഗം കുട്ടികളുടെ നാടൻ പാട്ട്, ചിത്രരചനയും, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികളുടെ നാടൻ പാട്ട്, കവിതാ രചന, കഥാ രചന, ചിത്ര രചന, കാവ്യാലാപനം, പുസ്തകാ സ്വാദനം എന്നീ മത്സരങ്ങളും നടക്കും.