c
റവന്യൂ സ്റ്റാഫ് അസോ. ജില്ലാ സമ്മേളനം കരുനാഗപ്പള്ളിയിൽ

കരുനാഗപ്പള്ളി: കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം ഇന്നും നാളെയുമായി കരുനാഗപ്പള്ളിയിൽ നടക്കും. ഇന്ന് വൈകിട്ട് 5 ന് ടൗണിൽ (ഗൗരി ലങ്കേഷ് നഗറിൽ) ഭൗമകേരളം - ഭൂവിനിയോഗം- കാഴ്ചപ്പാടുകളും പ്രതീക്ഷകളും എന്ന സെമിനാർ ആർ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജോയിന്റ് കൗൺസിൽ ചെയർമാൻ ജി.മോട്ടിലാൽ വിഷയാവതരണവും കുരീപ്പുഴ ശ്രീകുമാർ മുഖ്യപ്രഭാഷണവും നടത്തും. കെ.ആർ.ഡി.എസ്.എ സംസ്ഥാന സെക്രട്ടറി ജി.കെ. പ്രദീപ്, ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എൻ.കൃഷ്ണകുമാർ, കെ.ആർ.ഡി.എസ്.എ ജില്ലാ ജോ.സെക്രട്ടറി വി.മിനി, അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റൻമാരായ എം.റിൽജു, ജി.ഗിരീഷ് കുമാർ എന്നിവർ ചർച്ചയിൽ പങ്കെടുക്കും. അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ.ഗ്രേഷ്യസ് മോഡേറേറ്റർ ആയിരിക്കും. ജില്ലാ സെക്രട്ടറി ആർ.സുഭാഷ് സ്വാഗതവും എ.അജിത്ത് നന്ദിയും പറയും. തുടർന്ന് റവന്യൂ ജീവനക്കാരും കുടംബാംഗങ്ങളും അവതരിപ്പിക്കുന്ന ഗാനസന്ധ്യ.

24ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബി.ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും. എ.ആർ.രാജേന്ദ്രൻ രക്തസാക്ഷി പ്രമേയവും, എ.സജില അനുശോചന പ്രമേയവും അവതരിപ്പിക്കും.ജെ.ജയകൃഷ്ണപിള്ള, കെ.വിനോദ്, ലതീഷ്.കെ.ഡാനിയൽ, ഡി.ഗിരീഷ് കുമാരി, എ.ആർ.അനീഷ് എന്നിവർ പ്രസംഗിക്കും. 11ന് ആരംഭിക്കുന്ന യാത്ര അയപ്പ് സമ്മേളനം ജോയിന്റ് കൗൺസിൽ വൈസ് ചെയർമാൻ കെ.ഷാനവാസ്ഖാൻ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജി.ജയകുമാർ ഉപഹാരങ്ങൾ വിതരണം ചെയ്യും. എ.നൗഷാദ്, കെ.ജി.ഗോപകുമാർ, സി.കെ.ശ്രീകുമാർ, ആർ.അനി, ആർ.എസ്.അനീഷ്, പി.അജയകുമാർ എന്നിവർ ആശംസകൾ അർപ്പിക്കും.അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.സുധാകരൻ നായർ സംഘടനാ റിപ്പോർട്ടും, ജില്ലാ സെക്രട്ടറി ആർ.സുഭാഷ് പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ കെ.ബിനീഷ് വരവ് ചെലവ് കണക്കും അവതരിപ്പിക്കും.