c
മുഹമ്മദ് റഫി ഫൗണ്ടേഷൻ വാർഷികം ഗവർണർ ഉദ്ഘാടനം ചെയ്യും

കൊല്ലം: മുഹമ്മദ് റഫി ഫൗണ്ടേഷന്റെ നാലാം വാർഷികാഘോഷം 27ന് കൊല്ലം സോപാനത്തിൽ നടക്കുമെന്ന് ജനറൽ സെക്രട്ടറി എസ്.ഉണ്ണികൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. `സുഹാനി രാത്`എന്ന സംഗീത നിശയും സംഘടിപ്പിച്ചിട്ടുണ്ട്. വൈകിട്ട് 4ന് നടക്കുന്ന യോഗത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആഘോഷം ഉദ്ഘാടനം ചെയ്യും. കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അദ്ധ്യക്ഷത വഹിക്കും. സംഘടനയുടെ മുഖ്യരക്ഷാധികാരി ഡോ.സി.വി ആനന്ദബോസ്, എം.എസ്.ശ്യാംകുമാർ, പി.ജയലക്ഷ്മി എന്നിവർ പങ്കെടുക്കും.

ചടങ്ങിൽ സി.വി ആനന്ദബോസ് രചിച്ച 'ഈ ലോകം ഇരുണ്ടതല്ല ', 'തിരഞ്ഞെടുത്ത കൃതികൾ" എന്നിവയുടെ പ്രകാശനം ഗവർണർ നിർവഹിക്കും. 2018ൽ സംഘടന നടത്തിയ ആഗോള റഫി ഗാനാലാപന മത്സരത്തിൽ വിജയികളായ രേഷ്മ രാഘവേന്ദ്ര, സഞ്ജയ് സതീശ്, നിലേശ് ബ്രഹ്മഭട്ട്, കൽവിന്ദർ സിംഗ്, നമ്രത ഒതായോത് എന്നിവരുടെ സംഗീത പരിപാടിയായ സുഹാനി രാത്, ഫ്ലവേഴ്സ് ടി.വി ഫെയിം ബിന്ദുജ പ്രേം അവതരിപ്പിക്കുന്ന മിമിക്സ് പരേഡ് എന്നിവയും ഉണ്ടായിരിക്കും.

ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ.ഡി.സോമൻ, ട്രസ്റ്റി ഡോ.ഷിബു ഭാസ്കരൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.കൂടുതൽ വിവരങ്ങൾക്ക്: 9072290902.