itthikkara
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വനിതാ കർഷക ഗ്രൂപ്പുകൾക്ക് സബ്സിഡി നിരക്കിൽ പശുക്കളുടെ നൽകുന്ന പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട വനിതാകർഷക ഗ്രൂപ്പുകൾക്ക് പശുക്കളെ വിതരണം ചെയ്തു. പാലുത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായാണ് അൻപത് ശതമാനം സബ്സിഡി നിരക്കിൽ പശുക്കളെ വാങ്ങി നൽകിയത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീജ ഹരീഷ്‌, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ. സുന്ദരേശൻ, ഡി. ഗിരികുമാർ, മൈലക്കാട് സുനിൽ, ആശാദേവി, ജയലക്ഷ്‌മി, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ സലിൻകുമാർ, വെറ്ററിനറി ഡോക്ടർ അനുപമ തുടങ്ങിയവർ സംസാരിച്ചു.