കരുനാഗപ്പള്ളി : അഖില കേരള വിശ്വകർമ്മ മഹാസഭയുടെ പോഷക സംഘടനയായ കേരള ആർട്ടിസാൻസ് മഹിളാ സമാജം കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ വാർഷിക സമ്മേളനം മെമ്പർ നാരായണപിള്ള ഹാളിൽ സംഘടിപ്പിച്ചു. മണിയമ്മാളുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം വനിതാകമ്മിഷൻ അംഗം ഷാഹിദാ കമാൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ബിജി കണ്ണൻ , സെക്രട്ടറി പ്രഭാ സുകുമാരൻ, അമ്പിളി ടീച്ചർ, വി.ആർ.ജി കുതിരപ്പന്തി എ.കെ.വി.എം.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി ഗോപാലകൃഷ്ണൻ പ്രയാർ, ജോയിന്റ് സെക്രട്ടറി സുരേഷ്, ബിജുമോൻ, ശിബു.എം.എസ്, സിന്ധു സന്തോഷ് എന്നിവർ സംസാരിച്ചു. അംബികാ കൃഷ്ണപുരം (പ്രസിഡന്റ്) , സുധ (സെക്രട്ടറി) , അജിത (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.