roller
ജില്ലാ റോളർ സ്കേറ്റിംഗ് ചാമ്പ്യൻ ഷിപ്പിന്റെ ഭാഗമായി ട്രിനിറ്റി ലൈസിയം സ്‌കൂളിൽ നടന്ന പെൺകുട്ടികളുടെ റോളർ ഹോക്കി മത്സരം

കൊല്ലം: ജില്ലാ കേഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് റോളർ സ്കേറ്റിംഗ്ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി റോളർ ഹോക്കി, സ്‌ലാലം മത്സരങ്ങൾ വാടി ട്രിനിറ്റി ലൈസിയം സ്‌കൂളിൽ നടന്നു. കോർപ്പറേഷൻ കായിക വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടി. ആർ. സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാസെക്രട്ടറി പി. ആർ ബാലഗോപാൽ, ട്രഷറർ എസ് ബിജു, ജോ. സെക്രട്ടറി അനുരാജ് പൈങ്ങാവിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മത്സര വിജയികൾക്ക് ജില്ലാ സെക്രട്ടറി പി.ആർ. ബാലഗോപാൽ മെഡലുകൾ വിതരണം ചെയ്തു. 26 നും 27 നും തൊടുപുഴയിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ലാ റോളർ ഹോക്കി ടീമിനെ ഈ മത്സരത്തിൽ നിന്നും തിരഞ്ഞെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.