പത്തനാപുരം: എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയന്റെ പിറവന്തൂർ മേഖലയിൽ ഉൾപ്പെട്ട 3623-ാം നമ്പർ പിറവന്തൂർ ശാഖയുടെ മൂന്നാമത്തെ കുടുംബയോഗത്തിന്റെ വാർഷികവും തിരഞ്ഞെടുപ്പും നടന്നു. പിറവന്തൂർ കൈലാസംകുന്ന് ഭാഗം കേന്ദ്രമാക്കി കഴിഞ്ഞ ഒരുവർഷം പ്രവർത്തനം പൂർത്തിയാക്കിയ കുടുംബയോഗമായ ഗുരു ചൈതന്യ കുടുംബയോഗത്തിന്റെ വാർഷികവും കുടുംബയോഗം ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.. കു ഒന്നാം വാർഷിക പൊതുയോഗം എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എസ്.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കുടുംബയോഗത്തിന്റെ ഒരുവർഷത്തെ വരവ് ചെലവ് കണക്കും റിപ്പോർട്ടും കൺവീനർ ഗിരിജ പണിക്കർ അവതരിപ്പിച്ചു. കുടുംബയോഗം ഭാരവാഹികളുടെ തിരെഞ്ഞെടുപ്പ് നടന്നു. ചികിത്സാ ധനസഹായ വിതരണം യൂണിയൻ കൗൺസിലർറും യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റുമായ റിജു.വി.ആമ്പാടി നിർവഹിച്ചു. വനിതാസംഘം കേന്ദ്രസമിതി അംഗം ദീപ ജയൻ, വനിതാസംഘം യൂണിയൻ കൗൺസിലർ സുജ അജയൻ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി വി.ജയകുമാർ സ്വാഗതവും കുടുംബയോഗം ചെയർമാൻ ജയപ്രഭ നന്ദിയും പറഞ്ഞു. ഭാരവാഹികളായി ജയപ്രഭ (ചെയർമാൻ), ഫൗസി അനിൽ (കൺവീനർ) കമ്മിറ്റി അംഗങ്ങളായി അജയൻ, ഗിരിജ പണിക്കർ, സുശീല, ആശ, സുഗന്ധി എന്നിവരെ തെരെഞ്ഞെടുത്തു.