വാളകം: എം.സി റോഡിൽ പൊലിക്കോട് ജംഗ്ഷനിൽ ബൈക്ക് ഇടിച്ച് ഗൃഹനാഥൻ മരിച്ചു. പൊലിക്കോട് മണിക്കമൻ കോളനിയിൽ ദിനു ഭവൻ വടക്കതിൽ പരമേശ്വരനാണ് (68) മരിച്ചത്. രാവിലെ 8.30 ഓടെ അടുത്തുള്ള ചായക്കടയിൽ നിന്നും ചായ കുടിച്ചശേഷം റോഡ് മുറിച്ചുകടക്കവേയാണ് വയയ്ക്കൽ ഭാഗത്തുനിന്നു വന്ന ബൈക്ക് ഇടിച്ചത്. അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ മരിച്ചു. ഭാര്യ: സുമതി. മക്കൾ: ജയദേവൻ, ദീപ, ദിനു. മരുമക്കൾ: സന്ദീപ, ഉണ്ണി, ഷൈലജ. ഉമ്മന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പൊലിക്കോട് മാധവൻ സഹോദരനാണ്.