പത്തനാപുരം: എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയനിലെ പിറവന്തൂർ മേഖലയിൽപ്പെട്ട 1751-ാം നമ്പർ എലിക്കാട്ടൂർ ശാഖയുടെ മൂന്നാമത് കുടുംബയോഗം 'ഗുരുകൃപ കുടുംബയോഗം എലിക്കാട്ടൂർ പടിഞ്ഞാറ് ഭാഗം' എന്ന പേരിൽ രൂപീകരിച്ചു. രൂപീകരണയോഗം എലിക്കാട്ടൂർ ചെഞ്ചാലുവിളയിൽ വീട്ടിൽ പരേതനായ ദിലീപിന്റെ വസതിയിൽ നടന്നു. യൂണിയൻ സെക്രട്ടറി ബി. ബിജു കുടുംബ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് ആർ. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ വി.ജെ. ഹരിലാൽ, വനിതാസംഘം യൂണിയൻ ട്രഷറർ മിനി പ്രസാദ് എന്നിവർ സംസാരിച്ചു.
ശാഖാ സെക്രട്ടറി എസ്. സജീവ് കുമാർ സ്വാഗതവും തിരഞ്ഞെടുക്കപ്പെട്ട കുടുംബയോഗം ചെയർമാൻ ഡി. സോമനാഥൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി ഡി. സോമനാഥൻ (ചെയർമാൻ), ഡി. രാജൻ (കൺവീനർ) കനകമ്മ രാമചന്ദ്രൻ, രമ, മധുസൂദനൻ, ഷൈമോൾ, സബിത ദിലീപ് ( കമ്മിറ്റി അംഗങ്ങൾ)എന്നിവരെ തിരഞ്ഞെടുത്തു.