കൊല്ലം: പട്ടത്താനം ഗവ.എസ്.എൻ.ഡി.പി യു.പി സ്കൂൾ കലോത്സവം 'സർഗോത്സവം' സിനിമാ സീരിയൽ നാടക നടനും വിശ്വഗുരു സിനിമയിലെ നായകനുമായ കെ.പി.എ.സി ലീലാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജി. സിന്ദിർലാൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പ്രേം ഉഷാർ, വികസന സമിതി സെക്രട്ടറി ബൈജു എസ്. പട്ടത്താനം എന്നിവർ സംസാരിച്ചു. പ്രഥമാദ്ധ്യാപൻ വി. വിജയകുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആർ. സീനത്ത് ബീവി നന്ദിയും പറഞ്ഞു.