കരുനാഗപ്പള്ളി: മുൻ ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്ക് പെൻഷനും മറ്റാനുകൂല്യങ്ങളും ലഭിക്കണമെന്ന ആവശ്യം ന്യായവും പരിഗണനാർഹവുമാണെന്ന് ആർ. രാമചന്ദ്രൻ എം. എൽ. എ പറഞ്ഞു. മുൻ ത്രിതല പഞ്ചായത്ത് മെമ്പേഴ്സ് ആൻഡ് കൗൺസിലേഴ്സ് അസോസിയേഷൻ
കരുനാഗപ്പള്ളി നിയോജക മണ്ഡലം സമ്മേളനം ഐ.എം.എ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ ജനപ്രതിനിധികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ അടുത്ത നിയമസഭാ സമ്മേളനത്തിൽ പ്രമേയമായോ സബ്മിഷനായോ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തിൽ മുൻ തഴവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.എ. ആസാദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അസീസ്, ജില്ലാ പ്രസിഡന്റ് ആനക്കോട്ടൂർ വാസുദേവൻ പിള്ള, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് തോട്ടയ്ക്കാട്ട് ശശി, സംസ്ഥാന കമ്മിറ്റി അംഗം ജേക്കബ് വർഗീസ് വടക്കടത്ത്, ആർ. സോമൻ പിള്ള, എൽ. ഷൈലജ, സെവന്തി കുമാരി, ടി. തങ്കച്ചൻ, വിനോദ് , കെ. ശിവരാജൻ, എം.വി. ഷാജി, പീതാംബരൻ, മുനമ്പത്ത് വഹാബ്, തൊടിയൂർ വസന്തകുമാരി, അബ്ദുൽ കലാം എന്നിവർ സംസാരിച്ചു. തൊടിയൂർ വിജയൻ സ്വാഗതവും സെക്രട്ടറി എസ്. സുനിൽകുമാർ നന്ദിയും പറഞ്ഞു. നവംബർ അവസാനം സംഘടന നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ച് വിജയിപ്പിക്കാൻ സമ്മേളനം തീരുമാനിച്ചു. ഭാരവാഹികളായി ബി.എസ്. വിനോദ് (പ്രസിഡന്റ്), ശ്രീലത പ്രകാശ്, ടി.എസ് .രാധാകൃഷ്ണൻ , എം.വി. ഷാജി (വൈസ് പ്രസിഡന്റുമാർ), എസ്. സുനിൽകുമാർ (സെക്രട്ടറി), എൽ. ശോഭ, കെ. ശിവരാജൻ, ബിന്ദു വിജയകുമാർ (ജോ. സെക്രട്ടറിമാർ), പി.ജി. സന്തോഷ് കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.