പുത്തൂർ: കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിലും കാറ്റിലും കാരുവേലിൽ ചാലുവിള ജോൺസന്റെ വീട് തകർന്നു. അടുക്കള പൂർണമായും ഇടിഞ്ഞു. മുറികൾക്കും കേടുപാടുകൾ സംഭവിച്ചു.
കരിമ്പിൻപുഴയിൽ ശക്തമായ മിന്നലിൽ സൂരജ്ഭവനിൽ(പെരുമുറ്റം) വിജയകുമാറിന്റെ വീട്ടിൽ അഞ്ച് ഫാനുകൾ, വാട്ടർ പമ്പ് എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. ചൊവ്വാഴ്ച മഴയ്ക്ക് ശമനമുണ്ടായതോടെ കല്ലടയാറ്റിലെ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്.