c
നിർമ്മാണ തൊഴിലാളി യൂണിയൻ (സിഐടിയു) കല്ലേലിഭാഗം വില്ലേജ് കൺവെൻഷൻ താലൂക്ക് സെക്രട്ടറി ആർ.ഗോപി ഉദ്ഘാടനം ചെയ്യുന്നു.

തൊടിയൂർ: നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കല്ലേലിഭാഗം വില്ലേജ് വാർഷിക കൺവെൻഷൻ യൂണിയൻ താലൂക്ക് സെക്രട്ടറി ആർ. ഗോപി ഉദ്ഘാടനം ചയ്തു. സി. അശോകൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. വിക്രമൻ പിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ ജോ. സെക്രട്ടറി ആർ. ശ്രീജിത്ത്,
ഏരിയാ വൈസ് പ്രസിഡന്റ് അനിൽകുമാർ എന്നിവർ സംസാരിച്ചു. ജോ. സെക്രട്ടറി ആർ. രവീന്ദ്രനാഥൻ സ്വാഗതവും ജെ. മധു നന്ദിയും പറഞ്ഞു. സി. അശോകൻ പ്രസിഡന്റ്), ആർ. വാസുദേവൻപിള്ള, ആർ. രവീന്ദ്രനാഥൻ (വൈസ് പ്രസിഡന്റുമാർ), എ. വിക്രമൻ പിള്ള (സെക്രട്ടറി), ജെ. മധു, സി. പ്രതാപൻ (ജോ. സെക്രട്ടറിമാർ) എന്നിവരാണ് ഭാരവാഹികൾ.