കുന്നത്തൂർ: ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ശാസ്താംകോട്ട താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ യൂത്ത് കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു. ആഴ്ചകളായി ഇവിടെ ആരോഗ്യ ഇൻഷ്വറൻസ് സേവനങ്ങൾ താളം തെറ്റിയിരിക്കുകയാണ്. റിലയൻസ് കമ്പനിക്കാണ് ആരോഗ്യ ഇൻഷ്വറൻസ് പുതുക്കാനുള്ള കരാർ നൽകിയിട്ടുള്ളതെന്നും സെർവർ തകരാർ കമ്പനി ഉടൻ പരിഹരിക്കുമെന്നും സൂപ്രണ്ട് ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശാസ്താംകോട്ട സുധീർ ഉദ്ഘാടനം ചെയ്തു. വൈ. നജിം അദ്ധ്യക്ഷത വഹിച്ചു. തുണ്ടിൽ നൗഷാദ്, ദിനേശ് ബാബു, സുരേഷ് ചന്ദ്രൻ, നിഥിൻ കല്ലട, സുഹൈൽ അൻസാരി എന്നിവർ സംസാരിച്ചു. ജോൺ പോൾ, നാദിർഷ, സൂരജ്, അർത്തിയിൽ ഷെഫീഖ്. അമൽ സൂര്യ, അജ്മൽ, അനുകൃഷ്ണൻ, ശ്യാം പൗലോസ് തുടങ്ങിയവർ നേതൃത്വം നൽകി.