കുന്നത്തൂർ: ശൂരനാട് കരിങ്ങാട്ടിൽ ക്ഷേത്രത്തിന് സമീപം സുധാകര വിലാസത്തിൽ അഖിലിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതി ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി വത്സലാലയത്തിൽ വാവ എന്ന പ്രമോദിനെ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു. ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ന്നാം പ്രതി പ്രവീണിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ തിരുവോണ ദിവസം പ്രതികൾ ബൈക്കിൽ പോയപ്പോൾ വെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്തതിനാണ് അഖിലിനെയും പിതാവിനെയും മാരകായുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചത്.