kunnathur
വിവിധ ആവശ്യങ്ങളുന്നയിച്ച് എ.ഐ.വൈ.എഫ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ജില്ലാ പ്രസിഡന്റ് എസ്. വിനോദ് ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് എ.ഐ.വൈ.എഫ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കുടിവെള്ളം ശുദ്ധീകരിച്ച് നൽകുക, തൊഴിലുറപ്പ് തൊഴിലാളികളുടെ ഹാജർ വെട്ടിക്കുറയ്ക്കുന്ന നടപടി അവസാനിപ്പിക്കുക, പഞ്ചായത്തിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കുക, ലൈഫ് പദ്ധതി അട്ടിമറിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഉപരോധം. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എസ്. വിനോദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശ്രീനാഥ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ എസ്. അജയൻ, ബി. ഹരികുമാർ, തോട്ടം ജയൻ, ആർ. ഷൈജു, ടി.ടി. ഹരി, ശ്യാംരാജ്, അശ്വനി കുമാർ എന്നിവർ സംസാരിച്ചു.