adav
നൃത്തം, അഭിനയം തുടങ്ങിയ കലകളിലും ശ്രീപാദം നൃത്ത വിദ്യാലയങ്ങളുടെ ഡയറക്ടർ എന്ന നിലയിലും ശ്രദ്ധേയയായ എസ്. ഗീതാഞ്ജലിക്ക് സംവിധായകൻ ഷാജി എൻ. കരുൺ പുരസ്കാരം നൽകുന്നു

കൊല്ലം : കൊട്ടാരക്കര ശ്രീധരൻ നായർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ അതുല്യ നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ 33-ാം ചരമവാർഷികം അദ്ദേഹത്തിന്റെ ചരമ ദിനമായ 19 ന് കൊട്ടാരക്കര നാഥൻ പ്ലാസ ഒാഡിറ്റോറിയത്തിൽ ആചരിച്ചു. ചലച്ചിത്ര സംവിധായകൻ ഷാജി എൻ. കരുൺ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ വിവിധ മേഖലകളിലെ പ്രതിഭകളെ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. നൃത്തം, അഭിനയം തുടങ്ങിയ കലകളിലും ശ്രീപാദം നൃത്ത വിദ്യാലയങ്ങളുടെ ഡയറക്ടർ എന്ന നിലയിലും ശ്രദ്ധേയയായ എസ്. ഗീതാഞ്ജലിയെ യോഗത്തിൽ ആദരിച്ചു. അവരുടെ മകൻ ആർ. കാർത്തിക് കഴിഞ്ഞ നാലു വർഷങ്ങളായി ഓട്ടൻ തുള്ളലിൽ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയതിന് പ്രത്യേക അനുമോദനത്തിന് അർഹനായി. ഇരുവരും ഒറ്റ വേദിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയത് കൗതുകമായി. കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുണിൽ നിന്നാണ് ഇരുവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്.