1
പൊലീസ് സ്മൃതി ദിനാചരണത്തോടനുബന്ധിച്ച് പാരിപ്പള്ളി അമൃത സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്രുകളുടെ നേതൃത്വത്തിൽ കൃത്യ നിർവഹണത്തിനിടയിൽ മരണപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ മണിയൻപിള്ളയുടെ വീട് സന്ദർശിച്ചപ്പോൾ

പാരിപ്പള്ളി: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ കുത്തേറ്ര് മരിച്ച പൊലീസ് ഉദ്യോഗസ്ഥൻ മണിയൻപിള്ളയുടെ വീട്ടിൽ അമൃത സ്കൂളിലെ സ്റ്രുഡന്റ് പൊലീസ് കേഡറ്രുകൾ സന്ദർശനത്തിനെത്തി. 2012ലാണ് പാരിപ്പള്ളിയിൽ വച്ച് മണിയൻപിള്ള കുത്തേറ്റ് മരിച്ചത്.

കേഡറ്റുകൾക്കൊപ്പം പാരിപ്പള്ളി സി.ഐ ആർ. രാജേഷ് കുമാറും, എസ്.ഐ രാജേഷും മറ്റ് പോലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. സ്റ്റുഡന്റ് പോലീസ് കൊണ്ടുവന്ന ഫല വൃക്ഷത്തൈകൾ മണിയൻപിള്ളയുടെ ഭാര്യ സംഗീത പാരിപ്പള്ളി സി.ഐ ആർ. രാജേഷ്‌കുമാറിൽ നിന്ന് ഏറ്റുവാങ്ങി.

സ്മൃതി ദിനാചരണത്തോടനുബന്ധിച്ച് പാരിപ്പള്ളി പൊലീസ് സ്റ്റേഷനിൽ ഒരുക്കിയ സ്‌മൃതി മണ്ഡപത്തിൽ കേഡറ്റുകൾ പുഷ്പാർച്ചന നടത്തി. എസ്.ഐ ഷാജി, പൊലീസ് ഉദ്യോഗസ്ഥരായ ഷിബു, രമേശ്, ഡബ്ലിയു.ഡി.ഐ ബിന്ദു, അമൃതയിലെ സി.പി.ഒ എ. സുഭാഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.