കൊല്ലം: റെയിൽവേ സ്റ്റേഷന് സമീപമുള്ള അലക്കുകുഴി നിവാസികളെ മുണ്ടയ്ക്കലുള്ള കോർപ്പറേഷന്റെ ഭൂമിയിൽ മാറ്റി പാർപ്പിക്കുന്നതിന് ലൈഫ്, പി എം എ വൈ പദ്ധതികൾ പ്രകാരം നിർമാണം പൂർത്തിയാക്കിയ 20 വീടുകളുടെ താക്കോൽദാനം ഇന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ നിർവഹിക്കും.
ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ച 1600 വീടുകളുടെ താക്കോൽദാനം മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിഅമ്മയും കെ രാജുവും ചേർന്ന് നിർവഹിക്കും. എം.പിമാരായ എൻ. കെ പ്രേമചന്ദ്രൻ, കെ സോമപ്രസാദ്, എം. എൽ. എമാരായ എം നൗഷാദ്, എം മുകേഷ്, എൻ വിജയൻപിള്ള എന്നിവർ മുഖ്യാതിഥികളാകും.
വൈകിട്ട് നാലിന് മേയർ അഡ്വ വി രാജേന്ദ്രബാബുവിന്റെ അധ്യക്ഷതയിൽ മുണ്ടയ്ക്കൽ കച്ചിക്കടവിൽ ചേരുന്ന യോഗത്തിൽ ജില്ലാ കളക്ടർ ബി അബ്ദുൽ നാസർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി, ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, ജനപ്രതിനിധികളായ എം. എ സത്താർ, എസ് ഗീതാകുമാരി, പി ജെ രാജേന്ദ്രൻ, ചിന്ത എൽ സജിത്ത്, വി എസ് പ്രിയദർശനൻ, അഡ്വ ഷീബാ ആന്റണി, ടി ആർ സന്തോഷ്‌കുമാർ, എ കെ ഹഫീസ്, ഗിരിജ സുന്ദരൻ, റീനാ സെബാസ്റ്റ്യൻ, ബേബി സേവ്യർ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.