c
അന്നദാനം

ഓച്ചിറ: ക്ലാപ്പന എച്ച്. എം. സി നഗർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗുരുസ്മൃതി സാംസ്കാരിക സമിതിയുടെ 'അന്നദാനം മഹാദാനം' ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച 3.30ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്ലാപ്പന പഞ്ചായത്ത് പരിധിയിലെ കാൻസർ, വൃക്ക രോഗികൾക്ക് നിത്യോപകയോഗ സാധനങ്ങൾ എല്ലാമാസവും വീടുകളിലെത്തിച്ചുകൊടുക്കുന്ന പരിപാടിയാണിത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. എം. ഇക്ബാലിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ കെ. എം. അനിൽമുഹമ്മദ് പദ്ധതി ഉദ്ഘാടനം ചെയ്യും. തിരുവിതാകൂർ ദേവസ്വം ബോർഡ് ചീഫ് എൻജിനിയർ ബി. കേശവദാസ് മുഖ്യാതിഥിയായിരിക്കും. ആദ്യ കിറ്റ് വിതരണം കാഥിക തൊടിയൂർ വസന്തകുമാരി നിർവഹിക്കും. ഉത്തരക്കുട്ടൻ, വരവിളശ്രീനി, അബ്ബാമോഹൻ തുടങ്ങിയവർ സംസാരിക്കുമെന്ന് സമിതി ഭാരവാഹികളായ ആർ. രാധാകൃഷ്ണൻ ശ്രുതിയിൽ, എൻ. സദാനന്ദൻ, പ്രമോദ് ശ്രീരാഗം, കൊല്ലടി രാധാകൃഷ്ണൻ, ഷറഫ് എന്നിവർ അറിയിച്ചു.