photo
ഓമനയെ വെട്ടിക്കവല അമ്മ അഭയ കേന്ദ്രംത്തിലെ ജീവകാരുണ്യ പ്രവർത്തകർ ഏറ്റെടുക്കുന്നു

കരുനാഗപ്പള്ളി: വർഷങ്ങളായി മാനസിക വൈക്യമുള്ള മരുതൂർക്കുളങ്ങര തെക്ക് തുറയിൽകുന്ന് മാണിയാംപള്ളി തെക്കതിൽ ഓമനയെ (45) വെട്ടിക്കവല അമ്മ അഭയ കേന്ദ്രം ഏറ്റെടുത്തു. ഓമനയുടെ ഏക ആശ്രയമായിരുന്ന സഹോദരി അടുത്തിടെയാണ് മരിച്ചത്. ഇതോടെ ഓമനയുടെ ജീവിതം ദുരിതപൂർണമായി. വിവരം അറിഞ്ഞ കരുനാഗപ്പള്ളി നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ശിവരാജൻ ജീവകാരുണ്യ പ്രവർത്തകനായ സിദ്ദിഖ് മംഗലശ്ശേരിയേയും ജനമൈത്ര പൊലീസിനേയും വിവരം അറിയിച്ചു. തുടർന്ന് ചൊവ്വാഴ്ച ജീവകാരുണ്യ പ്രവർത്തകരെത്തി പൊലീസ് നടപടികൾ പൂർത്തിയാക്കി ഓമനയെ ഏറ്റെടുക്കുകയായിരുന്നു. പി. ശിവരാജൻ, ചവറ ഗ്രാമ പഞ്ചായത്ത് അംഗം ജിജി, സിദ്ദിഖ് മംഗലശ്ശേരി, എ.എസ്.ഐ ഉത്തരക്കുട്ടൻ, ഷിഹാബ് മാമൂട്ടിൽ, നിർഭയ, വാളണ്ടിയർമാരായ മെർലിൻ, സുഹന്ധ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് ഓമനയെ ഏറ്റെടുത്തത്.