പുനലൂർ: പുനലൂർ സർവീസ് സഹകരണ ബാങ്കും കൊല്ലം എൻ.എസ് സഹകരണ ആശുപത്രിയും സംയുക്തമായി ബാങ്കിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പുനലൂർ പി.എസ്.സി.ബി.യിലെ ഡയഗ്നോസ്റ്റിക് സെന്ററിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കാഷ്യൂകോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ മെഡിക്കൽ ക്യാമ്പും, നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ ഹെത്ത് ചെക്കപ്പ് പാക്കേജുകളും ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.ആർ. മുഹമ്മദ് അജ്മൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി എസ്. ബിജു, കോൺഗ്രസ് (എസ്) സംസ്ഥാന സെക്രട്ടറി കെ. ധർമ്മരാജൻ, ബാങ്ക് വൈസ് പ്രസിഡന്റ് ജെ. ഡേവിഡ്, സെക്രട്ടറി എ.ആർ. നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. ഐറീസ് ഹെൽത്ത് കെയർ റീജിയണൽ മാനേജർ അരുൺകുമാർ, ഡോക്ടർമാരായ അനീസ അൻസാരി, എം.ആർ. രശ്മി തുടങ്ങിയവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.