ksrtc
കൊല്ലം ഡിപ്പോയിലേക്ക് മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകർ കെ.എസ്.ആർ.ടി.സി ബസുകൾക്ക് റീത്ത് വച്ച് പ്രതിഷേധിച്ചപ്പോൾ

കൊല്ലം: വിദ്യാർത്ഥികൾക്ക് കൺസഷൻ അനുവദിക്കാതിരിക്കുകയും സ്‌കൂൾ സമയങ്ങളിലെ ബസുകൾ കൂട്ടത്തോടെ വെട്ടിച്ചുരുക്കുകയും ചെയ്തതിനെതിരെ കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് റീത്ത് വച്ച് പ്രതിഷേധിച്ചു.

കെ.എസ്.ആർ.ടി.സി കൊല്ലം ഡിപ്പോയിലേക്ക് മാർച്ച് നടത്തിയ ശേഷമാണ് ബസുകൾക്ക് റീത്ത് സമർപ്പിച്ച് പ്രതിഷേധിച്ചത്. കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയൻ, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി, ആദർശ് ഭാർഗ്ഗവൻ, യദു കൃഷ്ണൻ, ജില്ലാ ഭാരവാഹികളായ കൗഷിഖ് എം. ദാസ്, അനൂപ് നെടുമ്പന, സിയാദ്, അതുൽ. എസ്.പി, രാഹുൽ. ആശിഖ് ബൈജു, ബിച്ചു കൊല്ലം, നസ്‌മൽ കലതിക്കാട്, ദീക്ഷിത്, സിനു മരുതമൺപള്ളി, ആദർശ് മുക്കട, അജിത് ലാൽ, ഷാരൂഖ്, സുബലാൽ തുടങ്ങിയവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി. വരുംദിവസങ്ങളിൽ നിയോജകമണ്ഡലാടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി ഡിപ്പോകളുടെ മുന്നിൽ സമരം സംഘടിപ്പിക്കുമെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയൻ പറഞ്ഞു.