jisha
ജിഷ

അഞ്ചൽ: കേരള പോസ്റ്റൽ സർക്കിൾ 2019 വർഷത്തെ ഡാക് സേവാ അവാർഡ് ഏരൂർ സബ് പോസ്റ്റ്മാസ്റ്റർ എസ്. ജിഷയ്ക്ക് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുൻ കാബിനറ്റ് സെക്രട്ടറി ഡോ. കെ. എം. ചന്ദ്രശേഖർ സമ്മാനിച്ചു. ഏറ്റവും മികച്ച സേവനം കാഴ്ചവച്ച വനിതാജീവനക്കാരി എന്ന വിഭാഗത്തിലാണ് അവാർഡ്.

മികച്ച ജീവനക്കാർക്കുള്ള സബ്ഡിവിഷൻ അവാർഡ്, കൂടുതൽ പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ് പോളിസികൾ ക്യാൻവാസ് ചെയ്തതിനുള്ള ഡിവിഷണൽ അവാർഡ്, കൂടുതൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയതിനുള്ള റീജിയണൽ അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. പുനലൂർ ഫയർ ആൻഡ്‌ റെസ്ക്യൂ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ഷിജുവിന്റെ ഭാര്യയാണ്.