ശാസ്താംകോട്ട: റെയിൽവേ സ്വകാര്യവൽക്കരണത്തിനെതിരെ രാജ്യ വ്യാപകമായി ആൾ ഇന്ത്യ റെയിൽവേ മെൻസ് ഫെഡറേഷൻ നടത്തിവരുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി സതേൺ റെയിൽവേ മസ്ദൂർ യൂണിയൻ മാവേലിക്കര ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു. ധർണയിൽ എസ്. ആർ. എം. യു മാവേലിക്കര ബ്രാഞ്ച് സെക്രട്ടറി രഞ്ജിത്ത്, പ്രസിഡന്റ് വിനീഷ്, വൈസ് പ്രസിഡന്റ് സുനിൽ കുമാർ, ഖജാൻജി സൈമൺ, രാജേഷ്, സഞ്ചയൻ, രഞ്ജീഷ്, നിഷി, രവിശങ്കർ, ഷൈനു എന്നിവർ സംസാരിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി 150 ട്രെയിനുകളും 50 റെയിൽവേ സ്റ്റേഷനുകളും സ്വകാര്യവൽക്കരിക്കാനുള്ള റെയിൽവേ ബോർഡിന്റെ വിവാദ ഉത്തരവ് കത്തിച്ചു.