കൊല്ലം: കേരളപുരം - മാമ്പുഴ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊറ്റങ്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളപുരം ജംഗ്ഷനിൽ ഉപരോധ സമരം സംഘടിപ്പിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടയിൽ പൊലീസും സമരക്കാരും തമ്മിൽ ചെറിയ തോതിൽ സംഘർഷമുണ്ടായി.
ഉപരോധ സമരം യൂത്ത് കോൺഗ്രസ് കൊല്ലം പാർലമെന്റ് മണ്ഡലം പ്രസിഡന്റ് എസ്.ജെ. പ്രേംരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിയാദ് ചാലുവിള അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.അർ.വി സഹജൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ പ്രദീപ് മാത്യു, ഷെഫീക്ക് ചെന്താപ്പൂര്, അനീഷ് പടപ്പക്കര, വൈ. ഷാജഹാൻ, സുമേഷ് ദാസ്, ജ്യോതിർ നിവാസ്, നിസാം, ഷൈനീർ, ജ്യോതിഷ്, പ്രമോദ് എന്നിവർ സംസാരിച്ചു.