കൊല്ലം: വിദ്യാത്ഥികൾക്ക് പുതുതായി കൺസഷൻ അനുവദിക്കാത്ത കെ.എസ്.ആർ.ടി.സി നിലപാടിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
കൺസഷൻ അനുവദിക്കാത്ത കെ.എസ്.ആർ.ടി.സി നിലപാട് തിരുത്തണമെന്നും ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെട്ട് നടപടി കൈ കൊള്ളണമെന്നും പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത ജില്ലാ സെക്രട്ടറി ആദർശ്.എം.സജി ആവശ്യപ്പെട്ടു. വിദ്യാർത്ഥി കൺസഷൻ ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യം ഉയർത്തി ഗവ.റെസ്റ്റ് ഹൗസിന് മുന്നിൽ നിന്നും ആരംഭിച്ച വിദ്യാർത്ഥി മാർച്ച് ഡിപ്പോയിൽ പൊലീസ് തടഞ്ഞു.മാർച്ചിൽ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.നിധിൻ, ജെ.ജയേഷ്, അഞ്ജു കൃഷ്ണ, പവിത്ര യു തുടങ്ങിയവരും, അനന്ദു.പി, ഫാറൂഖ് ഫാസിൽ എന്നിവരും സംസാരിച്ചു.