കൊല്ലം: വെളിയം ഉപജില്ലാ പ്രവൃത്തിപരിചയമേളയിലും ഐ .ടി മേളയിലും പൂയപ്പള്ളി ഗവ. ഹൈസ്കൂളിന് ഓവറാൾ ചാമ്പ്യൻഷിപ്പ്. മുട്ടറ ഗവ. ഹൈസ്കൂളിൽ നടന്ന പ്രവൃത്തിപരിചയ മേളയിൽ യു .പി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും പൂയപ്പള്ളി ഗവ. ഹൈസ്കൂൾ ഓവറാൾ നേടി . ഐ .ടി മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയാണ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.