കൊല്ലം: നാനാത്വത്തിൽ അധിഷ്ഠിതമായ ഇന്ത്യയുടെ മതേതരത്വം കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കണമെന്ന് ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമാ സീനിയർ വൈസ് പ്രസിഡന്റ് കെ.പി.അബൂബക്കർ ഹസ്റത്ത് ആഹ്വാനം ചെയ്തു. ദക്ഷിണ കേരളാ ലജ്നത്തുൽ മുഅല്ലിമീൻ സുവർണ്ണ ജൂബിലി ജില്ലാ സ്വാഗതസംഘ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലീങ്ങളുടെ പൗരത്വത്തിന് രേഖ ആവശ്യപ്പെടാനും അവരുടെ രാജ്യസ്നേഹം ചോദ്യം ചെയ്യാനും ആർക്കും അവകാശമില്ല. ലജ്നത്തുൽ മുഅല്ലിമീന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 10 ന് കൊല്ലത്ത് നടക്കുന്ന പൗരത്വ സംരക്ഷണ റാലിയും മനുഷ്യാവകാശ സമ്മേളനവും വിജയിപ്പിക്കണം.
കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി മുഖ്യപ്രഭാഷണം നടത്തി. തേവലക്കര അലിയാരുകുഞ്ഞ് മൗലവി, മൈലാപ്പൂര് ഷൗക്കത്താലി മൗലവി, എ.കെ.ഉമർ മൗലവി, പാങ്ങോട് എ.ഖമറുദ്ദീൻ മൗലവി, എം.എ.സമദ്, ആസാദ് റഹീം കുളത്തൂപ്പുഴ സലീം, മുഹ്യിദ്ദീൻ മൗലവി, കടുവയിൽ ഇർഷാദ് മൗലവി, മാണിക്കൽ നിസാർ മൗലവി, മുണ്ടക്കയം ഹുസൈൻ മൗലവി, വേങ്ങോട് നാസിമുദ്ദീൻ മന്നാനി, ശഹീറുദ്ദീൻ മന്നാനി, ഇ.കെ.സുലൈമാൻ ദാരിമി, മൈലക്കാട് ഷാ, തൊടിയിൽ ലുക്മാൻ, എ.ജെ.സ്വാദിഖ് മൗലവി, എസ്.നാസർ, ജെ.എം.നാസറുദ്ദീൻ, പുനലൂർ സലീം, മേക്കോൺ അബ്ദുൽ അസീസ്, നാസർ കുഴിവേലിൽ, ശാക്കിർ ഹുസൈൻ ദാരിമി, അബ്ദുൽ വാഹിദ് പെരുമ്പുഴ തുടങ്ങിയവർ സംസാരിച്ചു.
കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ചെയർമാനും എ.കെ.ഉമർ മൗലവി ജനറൽ കൺവീനറും കുളത്തൂപ്പുഴ സലീം ട്രഷററുമായി 313 അംഗ ജില്ലാ സ്വാഗത സംഘം രൂപീകരിച്ചു.