കൊല്ലം: റെയിൽവേ സ്വകാര്യവത്കരണം ത്വരിതപ്പെടുത്താൻ നീതി ആയോഗ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ ആറംഗ എംപവേർഡ് കമ്മിറ്റി രൂപീകരിച്ചു കൊണ്ടുള്ള ഉത്തരവ് കത്തിച്ച് റെയിൽവെ ജീവനക്കാർ പ്രതിഷേധിച്ചു.
കൊല്ലം റെയിൽവേ സ്റ്റേഷനിൽ ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ, ആൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം കോൺഫഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ജില്ലാ സെക്രട്ടറി അരുൺകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡി.ആർ.ഇ.യു ഡിവിഷണൽ സെകട്ടറി കെ.എം. അനിൽകുമാർ, അസി. ഡിവിഷണൽ സെക്രട്ടറി എം.ടി.സജി, എസ്. സുനിൽ, ബി.സി. അനിൽകുമാർ, ജോൺ ബിജു ,ഗിരീഷ് വിജയൻ തുടങ്ങിയവർ സംസാരിച്ചു. രാജ്യത്തെ 50 പ്രധാന റെയിൽവേ സ്റ്റേഷനുകളും 150 ഓളം യാത്രാ ട്രെയിനുകളും സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ത്വരിതപ്പെടുത്താനാണ് എംപവേർഡ് കമ്മിറ്റി രൂപീകരിച്ചത്.