police
പൊലീസ് അസോസിയേഷനുകളുടെ കുടുംബസഹായനിധി വിതരണം മേയർ വി.രാജേന്ദ്രബാബു നി‌ർവഹിക്കുന്നു

ഓരോ കുടുംബത്തിനും ഏഴു ലക്ഷം നൽകി

കൊല്ലം: സർവീസിലിരിക്കെ മരണമടഞ്ഞ സേനാംഗങ്ങളുടെ കുടുംബാംഗങ്ങൾക്ക് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ, പൊലീസ് അസോസിയേഷൻ കൊല്ലം സിറ്റി, റൂറൽ ജില്ലാകമ്മിറ്റികളുടെ നേതൃത്വത്തിൽ സഹായനിധി വിതരണം ചെയ്തു.

എ.ആർ. ക്യാമ്പിൽ നടന്ന ചടങ്ങിൽ മേയർ വി. രാജേന്ദ്രബാബു നാല് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് പൊലീസ് സേനാംഗങ്ങളിൽ നിന്നും സ്വരൂപിച്ച ഏഴ് ലക്ഷം രൂപ വീതം വിതരണം ചെയ്തു. കമ്മിഷണർ പി. കെ. മധു മുഖ്യാതിഥിയായിരുന്നു. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി. ആർ. ബിജു മുഖ്യപ്രഭാഷണം നടത്തി. എ.സി.പി എ. പ്രതീപ്കുമാർ, പൊലീസ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എസ്. ഷൈജു, കെ. പി.ഒ.എ. ജില്ലാസെക്രട്ടറിമാരായ എം. സി. പ്രശാന്തൻ, കെ. ഉണ്ണികൃഷ്ണപിള്ള, കെ.പി.എ. റൂറൽ ജില്ലാസെക്രട്ടറി ബിജു.വി.പി, കെ. പി. എ സിറ്റി ജില്ലാ പ്രസിഡന്റുമാരായ എസ്. നജീം, എസ്. അജിത്കുമാർ, കെ. പി.ഒ.എ. സംസ്ഥാന നിർവ്വാഹസമിതിഅംഗങ്ങളായ കെ. സുനി, എസ്. സലീം, കെ.പി.എ. സംസ്ഥാന നിർവാഹസമിതി അംഗങ്ങളായ എസ്. ആർ. ഷിനോദാസ്, ടി. അജിത്കുമാർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. കെ. പി. ഒ. എ. സിറ്റി ജില്ലാ പ്രസിഡന്റ് ആർ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എ ജില്ലാസെക്രട്ടറി ജിജു. സി. നായർ സ്വാഗതവും കെ.പി.ഒ.എ ജോയിന്റ് സെക്രട്ടറി കെ. ഉദയൻ നന്ദിയും പറഞ്ഞു.