കുണ്ടറ: സാന്ത്വനത്തിന് വേണ്ടിയെത്തുന്ന രോഗികൾക്ക് അശ്വസം പകരുന്നതാവാണം ആശുപത്രികൾ എന്ന് കൊല്ലം ബിഷപ്പ് ഡോ. ഉമ്മൻ ജോർജ് പറഞ്ഞു. ആശുപത്രിമുക്ക് എൽ.എം.എസ്.ബി.ബി ആശുപത്രിയുടെയും അയത്തിൽ മെഡിട്രീന ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ ഹൃദ്രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ. എൻ. പ്രതാപ് കുമാർ ബോധവത്കരണ ക്ലാസ് നയിച്ചു. ഡോ. സ്റ്റാലിൻ റോയ്, ഡോ. ബ്ലസ്സ്വിൻ ജിനോ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ബെനഡിക്ട്, വർക്കി ജേക്കബ്, എൽ.എം.എസ്.ബി.ബി ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. എലിസബത്ത് ജോൺ സക്കറിയ, പി.ആർ.ഒ രാജേഷ് ചാൾസ്, വൈസ് ചെയർമാൻ സാബു പി. റോയ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സജു ജോൺ, മെഡിട്രീന ഹോസ്പിറ്റൽ ഡയറക്ടർ ഡോ. മഞ്ജു പ്രദീപ് എന്നിവർ സംസാരിച്ചു.